റിയാസിന് കേക്കുമായി റോൻസൺ, ചില സൗഹൃദങ്ങൾ അങ്ങനെയാണ് – Bigg Boss fame Riyas and Ronson

Bigg Boss fame Riyas and Ronson :- ബിഗ് ബോസിൽ നിന്നും പുറത്തായെങ്കിലും ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് വ്യക്തികൾ ആണ് റിയാസും റോൻസണും. ബിഗ് ബോസിന്റെ നാലാം സീസണിൽ വൈൽഡ് എൻട്രിയിലൂടെ ബിഗ് ബോസിൽ എത്തിയ താരമാണ് റിയാസ് സലിം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഒരു സ്ഥാനം കൈവരിക്കാനായി റിയാസിന് സാധിച്ചു. കൂടാതെ ആദ്യദിവസം മുതൽ ഷോയിൽ നിന്ന് റോൻസണുമായി വളരെ മികച്ച സൗഹൃദം റിയാസിന് ഉണ്ടായിരുന്നു.

ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയ ഇരു താരങ്ങളും ഒന്നിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റിയാസിനെ കാണുവാനായി ഒരു കേക്കുമായാണ് റോൻസൺ എത്തിയത്. ” എൻ ഫ്രണ്ടെ പോലെ യാര് മച്ചാ ” എന്ന ഗാനത്തോട് കൂടിയാണ് ഇവരും ഒന്നിച്ച് കേക്ക് കട്ട് ചെയ്യുന്ന വീഡിയോ റോൺസൺ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം റോൻസന്റെയും റിയാസിനെയും പേര് പതിച്ച ബ്രേസ്‌ലെറ്റ് റിയാസിന് സമ്മാനമായി റോൻസൺ നൽകിയിരുന്നു.

ബിഗ് ബോസ് ഷോയുടെ ഒരിടയ്ക്ക് റിയാസിന്റെ പേരിൽ നോമിനേഷനിൽ റോൺസൺ പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിനു വളരെ വേദനയുണ്ടായിരുന്നു. ബിഗ്ബോസ് ഹൗസിനകത്ത് ഇരുവരുടെയും വളരെ രസകരമായ നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. റോൻസൺ പുറത്തു പോയപ്പോൾ റിയാസിന് വളരെയധികം വിഷമം ഉണ്ടാക്കിയിരുന്നു. അതുപോലെതന്നെ റിയാസിന് വിന്നർ ആകാൻ സാധിക്കാത്തതിൽ ഉള്ള വിഷമവും ദേഷ്യവും എല്ലാം റോൻസണും ഉണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Ronson Vincent (@ronsonvincent)

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *