വധു ആരതി തന്നെ, ഫെബ്രുവരിയിൽ കല്യാണം സന്തോഷം പങ്കുവെച്ച് റോബിൻ – Robin Radhakrishnan and Arathi

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോക്സിന്റെ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അതുകൊണ്ടുതന്നെ മറ്റു സഹ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ആരാധകവൃന്ദം തന്നെ റോബിന് ഉണ്ടായിരുന്നു.

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭിമുഖങ്ങളിലും ഉദ്ഘാടന വേദികളിലും നിറസാന്നിധ്യമായി റോബിൻ മാറിക്കഴിഞ്ഞു. ഇപ്പോൾ റോബിനൊപ്പം ഉയർന്ന പേരാണ് ആരതി പൊടിയുടെ അവതാരികയും ഡിസൈനറുമാണ് ആരതി. റോബിനെ അഭിമുഖം ചെയ്ത കൂട്ടത്തിൽ തന്നെ നോക്കിയിരുന്ന ഈ പെൺകുട്ടി പിന്നീട് ട്രോളുകൾക്ക് ഇരയായി മാറുകയായിരുന്നു.

പിന്നീട് റോബിനും ആരതിയുമായി നിരവധി ഫോട്ടോ ഷൂട്ടുകളിൽ റോബിൻ എത്തിയിരുന്നു. പിന്നീട് ആരതിയും റോബിനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരിപ്പിച്ചിരുന്നു, ആരതിയുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നു എന്നാണ് റോബിൻ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ ആ സൗഹൃദം വളർന്ന് പ്രണയത്തിൽ എത്തിയിരിക്കുന്നു എന്ന് പറയുകയാണ് റോബിൻ അടുത്ത ഫെബ്രുവരിയിൽ ആരതിയുമായുള്ള വിവാഹം നടക്കുമെന്നും റോബിൻ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന വേദിയിൽ വെച്ചാണ് വിവാഹത്തെക്കുറിച്ച് റോബിൻ തുറന്നു പറഞ്ഞത്.

” പലതും പറയുന്നുണ്ട് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന്.എന്നാൽ ഇതുവരെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷേ ഞാൻ കമ്മിറ്റഡ് ആണ് വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും ആരാണെന്ന് പറയണ്ടേ ആരതി പൊടി ” എന്നാണ് ആരാധകരോടായി റോബിൻ പറഞ്ഞത്.robin radhakrishnan and arathi

Leave a Comment