ആരതിയുമായി പ്രണയത്തിലാണോ? ആദ്യമായി പ്രതികരിച്ച് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

   
 

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോക്സിന്റെ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അതുകൊണ്ടുതന്നെ മറ്റു സഹ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ആരാധകവൃന്ദം തന്നെ റോബിന് ഉണ്ടായിരുന്നു.

ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭിമുഖങ്ങളിലും ഉദ്ഘാടന വേദികളിലും നിറസാന്നിധ്യമായി റോബിൻ മാറിക്കഴിഞ്ഞു. ഇപ്പോൾ റോബിനൊപ്പം ഉയർന്ന പേരാണ് ആരതി പൊടിയുടെ അവതാരികയും ഡിസൈനറുമാണ് ആരതി. റോബിനെ അഭിമുഖം ചെയ്ത കൂട്ടത്തിൽ തന്നെ നോക്കിയിരുന്ന ഈ പെൺകുട്ടി പിന്നീട് ട്രോളുകൾക്ക് ഇരയായി മാറുകയായിരുന്നു.

 

പിന്നീട് റോബിനും ആരതിയുമായി നിരവധി ഫോട്ടോ ഷൂട്ടുകളും എത്തിയിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് രീതിയിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തകൾ ഒന്നും ഇവർ പ്രതികരിച്ചില്ല. ഈയടുത്ത് റോബിൻ നൽകിയ ഒരു അഭിമുഖത്തിൽ ആരതിയുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരിക ചോദിക്കുകയും ചെയ്തിരുന്നു, ഇതിനു മറുപടിയായി റോബിൻ പറഞ്ഞത് ഇങ്ങനെ എനിക്ക് ആരതിയോട് എന്തെങ്കിലുമുണ്ടെങ്കിൽ അതിൽ പ്രശ്നമുണ്ടോ..? അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ ചെയ്യേണ്ട കാര്യമില്ല അന്ന് ആരതിയുമായി നടന്നത് ഒരു ചിറ്റ് ചാറ്റ് പരിപാടിയായിരുന്നു എന്നാണ് റോബിൻ ഇതിന് മറുപടി നൽകിയത്. അതേസമയം എന്തുകൊണ്ടാണ് ആരതിയോട് പ്രണയമില്ലെങ്കിൽ അത് റോബിൻ തുറന്നു പറയാത്തത് എന്താണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.(Robin Radhakrishnan Opens up about his relationship)

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *