സാരിയിൽ അതിമനോഹരമായി ആരാധകരെ വീണ്ടും ഞെട്ടിച്ച് സാധിക വേണുഗോപാൽ

അഭിനയത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് ഇന്ന് മിക്ക യുവ നടിമാരും ശ്രമിക്കുന്നത്, ഫോട്ടോ ഷോട്ടുകളിലൂടെയും വീഡിയോകളിലൂടെയും ഇപ്പോൾ അവർ ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്ക് ബ്രാൻഡിങും പ്രമോഷൻസും ഫോട്ടോഷൂട്ട് കളും നല്ല രീതിയിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയായ താരമാണ് സാധിക വേണു ഗോപാൽ. സംവിധായകൻ വേണു സിത്താരയുടെയും നടി രേണുകയുടെയും മകൾ ആണ് സാധിക.

നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാധിക പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ ഒരു കിടിലൻ മേക്ക് ഓവറിൽ ആണ് താരം എത്തിയിരിക്കുന്നത്. ചുവപ്പും വെളുപ്പും നിറത്തിൽ ലൈനുകൾ ഉള്ള സാരിയിലാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

2012ൽ  പുറത്തിറങ്ങിയ ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്, ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധേയയായത് പിന്നീട് നിരവധി സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. കലികാലം, എം എ എൽ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ഞു മറിയം ജോസ് ആണ് താരത്തിന്റെതായി അവസാനമായ് ഇറങ്ങിയ ചിത്രം. മോഹൻലാൽ ചിത്രം ആറാട്ടിലും ശ്രദ്ധേയമായ ഒരു വേഷം സാധിക ചെയ്തിരുന്നു

Leave a Comment