ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ആരാധകരെ കോരിത്തരിപ്പിച്ച് വീണ്ടും സാധിക വേണുഗോപാൽ

ഭിനയത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് ഇന്ന് മിക്ക യുവ നടിമാരും ശ്രമിക്കുന്നത്, ഫോട്ടോ ഷോട്ടുകളിലൂടെയും വീഡിയോകളിലൂടെയും ഇപ്പോൾ അവർ ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്ക് ബ്രാൻഡിങും പ്രമോഷൻസും ഫോട്ടോഷൂട്ട് കളും നല്ല രീതിയിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയായ താരമാണ് സാധിക വേണു ഗോപാൽ.(Sadhika Venugopal Viral Photoshoot)

സിനിമകളുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാധിക പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടീഷർട്ടും ജീൻസും ധരിച്ച് കിടിലൻ ലുക്കിലാണ് സാധിക എത്തിയിരിക്കുന്നത്. ശ്രീരാജ് കൃഷ്ണനാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ ദിവസം മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സാധിക പങ്കുവെച്ചിരുന്നു.

2012ൽ  പുറത്തിറങ്ങിയ ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്, ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധേയയായത് പിന്നീട് നിരവധി സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. കലികാലം, എം എ എൽ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ഞു മറിയം ജോസ് ആണ് താരത്തിന്റെതായി അവസാനമായ് ഇറങ്ങിയ ചിത്രം. മോഹൻലാൽ ചിത്രം ആറാട്ടിലും ശ്രദ്ധേയമായ ഒരു വേഷം സാധിക ചെയ്തിരുന്നു.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *