കടൽ തീരത്ത് കിടിലൻ ഫോട്ടോഷൂട്ടുമായി സംയുക്ത മേനോൻ

Samyuktha Menon Latest Photoshoot:- തീവണ്ടി എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലും ആണ്. ഇപ്പോൾ താരം ടി.ടി ദേവസ്സി ജ്വല്ലറി വേണ്ടി കടൽത്തീരത്ത് ചെയ്ത ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡയമണ്ട് ജ്വല്ലറിക്ക് പേരുകേട്ട സ്ഥാപനമാണ് ടി ടി ദേവസ്സി. അവരുടെ ബ്രാൻഡിലെ ഡയമണ്ട് ധരിച്ച് ഒരു കടൽ തീരത്ത് വെച്ചാണ് സംയുക്ത ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഡിവോ ഡിസൈനർ വെയർ എന്ന ബ്രാൻഡിന്റെ ഡയമണ്ട് ആണ് സംയുക്ത ധരിച്ചിരിക്കുന്നത്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ ഡിജോ ജോൺ ആണ് ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.

തീവണ്ടി എന്ന ചിത്രത്തിൽ ദേവി എന്ന കഥാപാത്രമായാണ് സംയുക്ത മേനോൻ എത്തുന്നത്. ഒരു യമണ്ടൻ പ്രേമകഥ, ഉയരെ,ഇടക്കാട് ബറ്റാലിയിൻ,അണ്ടർ വേൾഡ്,വെള്ളം, ആണും പെണ്ണും,ഏറിഡ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് ഇതുകൂടാതെ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം . ബോക്സ്‌ ഓഫീസിൽ ഗംഭീര കളക്ഷനുമായി മുന്നേറുന്ന കടുവയാണ് സംയുക്തയുടെ അവസാനമായി റിലീസ് ചെയ്ത സിനിമ. തമിഴിൽ വാത്തി, തെലുങ്കിൽ ബിംബസേര, മലയാളത്തിൽ ബൂമറാങ് എന്നിവയാണ് സംയുക്തയുടേതായി റിലീസ് ചെയ്യാനുള്ള സിനിമകൾ. ഇതിനോടകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറലായി എന്നുതന്നെ പറയാം.

Leave a Comment