മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത വർമ്മ. ചുരുങ്ങിയ വർഷങ്ങളാണ് താരം സിനിമയിൽ ഉണ്ടായതെങ്കിലും വളരെ മികച്ച വേഷങ്ങളിലൂടെ പ്രേഷക ശ്രദ്ധ നേടാൻ താരത്തിനായി. ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡാണ്. അങ്ങനെ അവിടെ പോകുമ്പോൾ ഇവിടെ ദാവണിയിൽ എത്തിയവർ തമിഴിലേക്ക് എത്തുമ്പോൾ ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറുന്നു. ഭാവിയിൽ സമയത്തെയും അതുപോലെ തമിഴിലേക്ക് പോകുമോ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സംയുക്ത മറുപടി പറയുന്നത് ഇങ്ങനെ
വളരെ പക്വതയോടെ പ്രസക്തമായ കാര്യങ്ങളാണ് സംയുക്താവർമ്മ മറുപടിയായി പറഞ്ഞത് ഒരു നടി കഥാപാത്രത്തിനുവേണ്ടി ഗ്ലാമറസ് ആകുന്നതിൽ തെറ്റു കാണുന്നില്ല സത്യത്തിൽ കഥാപാത്രത്തിനായി നടിയെ എടുക്കുന്ന ഒരു ത്യാഗമാണ്. അങ്ങനെ സിനിമയ്ക്ക് വേണ്ടി ചെയ്യാൻ തയ്യാറായത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത വർമ്മ പറയുന്നുണ്ട്. മലയാളത്തിൽ നിന്ന് പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയൊരു കാര്യമാണ്.ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളികൾക്കുണ്ട് അതുകൊണ്ട് വിമർശനങ്ങൾ അങ്ങനെ എടുത്താൽ മതി സമയം ഞാൻ മലയാളത്തിൽ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണ് ഗ്ലാമറസ് റോളുകൾ ചെയ്യാൻ തീരെ താല്പര്യമില്ല എന്നും സംയുക്ത പറഞ്ഞിരുന്നു.Samyuktha Varma