Tom Chacko about his behavior:- തന്റെ മോശം പെരുമാറ്റത്തിനുള്ള കാരണം തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയതാരം ടോം ചാക്കോ. ഭീഷ്മപർവ്വം,കുറുപ്പ് തുടങ്ങിയ സിനിമകളുടെ വിജയത്തെ തുടർന്നുണ്ടായ അഹങ്കാരമാണ്, കുറച്ചു കാലമായുള്ള മോശം പെരുമാറ്റത്തിന് എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.
പ്രേക്ഷകർ സിനിമ സ്വീകരിക്കുകയും സ്നേഹിക്കുമ്പോഴും നമുക്ക് കിട്ടുന്ന ഒരു എനർജിയുണ്ട് അതിൽ നിന്നുണ്ടായ അഹങ്കാരം കൊണ്ടാണ് ഞാൻ എല്ലാം കാട്ടികൂട്ടിയത്, അതിന് എന്നോട് പൊറുക്കണം എന്നും ഷൈൻ പറയുന്നുണ്ട്. തല്ലു മാലയുടെ ട്രെയിലർ ലോഞ്ചിനിടയിൽ ആയിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.
” കഴിഞ്ഞ കുറച്ചുകാലമായി വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവർത്തികളും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, കാരണം കുറുപ്പ് ഭീഷ്മപർവം എന്നീ സിനിമകൾ വളരെയധികം ആളുകൾ കാണുകയും ആളുകൾക്ക് ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്നു അഹങ്കാരം. അതുകൊണ്ടൊക്കെയാണ് ഇങ്ങനെയൊക്കെ സംസാരിച്ചത്.
നമ്മൾ ചെയ്ത ഒരു വർക്ക് ആളുകളിലേക്ക് എത്തുകയും ആളുകൾ അംഗീകരിക്കുകയും ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന എനർജിയുണ്ട്. അതു നിങ്ങൾ തരുന്ന ഒരു എനർജിയാണ് അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അതുമൂലമുണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന്റെ പുറത്ത് കാട്ടി കൂട്ടിയതാണ് എല്ലാവരും പൊറുക്കണം ” എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ടോവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന തല്ലുമാല ആഗസ്റ്റ് 12 നാണ് റിലീസ് ചെയ്യുന്നത്
Be First to Comment