Navya Nair’s 60 Days Transformation:- വി. കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് നവ്യനായർ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം, ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്.
ഇപ്പോൾ നവ്യാനായർ പങ്കുവെച്ച ട്രാൻസ്ഫോർമേഷൻ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.60 ദിവസത്തെ ട്രാൻസ് ഫോർമേഷൻ പ്രോഗ്രാമിൽ ചേർന്നശേഷം തന്റെ മനസ്സിനും ശരീരത്തിനും സംഭവിച്ച കാര്യങ്ങളാണ് നവ്യ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്, കൂടാതെ പ്രോഗ്രാമിന്റെ ഭാഗമായി ശീലിച്ച ഡയറ്റ് പ്ലാനുകളെക്കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.
എ ടി പി എന്ന ഡയറ്റ് പ്ലാൻ ആണ് നവ്യ ഉപയോഗിച്ചത്. ഒരു ദിവസം മുന്നെ കുതിർത്ത ബദാമും, ഉണക്കമുന്തിരിയും ഈന്തപ്പഴവും ഒരു കപ്പ് പാലിൽ ചേർത്തുള്ള ഡ്രിങ്കാണ് നവ്യ രാവിലെ ഉപയോഗിക്കുന്നത്. തുടർന്ന് വാം അപ്പ് ചെയ്തതിനുശേഷം ജംപിങ് ജാക്സും ഡമ്പൽസും ഉപയോഗിച്ചുകൊണ്ടുള്ള വർക്കൗട്ടും ചെയ്യാറുണ്ട്. എന്തൊക്കെയാണ് വർക്കൗട്ടിൽ ചെയ്യേണ്ടതിനെക്കുറിച്ചും, പിന്തുരേണ്ട ഡയറ്റ് പ്ലാനിനെ കുറച്ചും നവ്യാനായർ തന്നെ വീഡിയോയിൽ പറയുന്നുണ്ട്. 60:ദിവസം കൊണ്ട് നവ്യക്കുണ്ടായ ട്രാൻസ്ഫോർമേഷൻ , നവ്യയെ വീഡിയോയിൽ കണ്ടാൽ തന്നെ മനസ്സിലാകും. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക.