നടി സോനു സതീഷ് പെൺകുഞ്ഞിന് ജന്മം നൽകി

സീരിയലുകളിലൂടെ ആരാധകർക്ക് സുപരിചിതയായ സോനു സതീഷ് അമ്മയായി. വാൽ കണ്ണാടി എന്ന പരിപാടിയിൽ കരിയർ ആരംഭിച്ച താരമാണ് സോനു. നർത്തകി നടിയെന്ന നിലയിലും താരം തിളങ്ങി. അമ്മയായി എന്ന വിവരം സോനു പങ്കുവെച്ചിരിക്കുകയാണ്. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എന്ന കുറിപ്പാണ് സോനു പങ്കുവെച്ചത്. അജയ് ആണ് സോനുവിന്റെ ഭർത്താവ്

മലയാളത്തിനു പുറമേ നിരവധി തമിഴ് സീരിയലുകളിലും സോനു അഭിനയിച്ചിട്ടുണ്ട് തമിഴ് സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. പിന്നെ ആയിരുന്നു സോനുവിനെ വിവാഹം. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സുമംഗലീഭവ പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഒപ്പമാണ് ഈ സന്തോഷ വിവരം സോനു പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് സോനുവിന് ആശംസകൾ നേർന്നിട്ടുള്ളത്

ഭർത്താവുമൊന്നിച്ച് മറ്റേർണിറ്റി ഫോട്ടോഷൂട്ടും സോനു മുൻപ് പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ മഞ്ഞ ഗൗണിലാണ് താരം എത്തിയിരുന്നത്. പെൺകുഞ്ഞിന് ഒരു നോക്ക് കാണാനുള്ള കട്ട വെയ്റ്റിങ്ലാണ് . തുടങ്ങിയ കമന്റുകളും താരത്തിന് ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്.

Leave a Comment