പ്രതിഫലം ഇരട്ടിയാക്കി തെന്നിന്ത്യൻ താരസുന്ദരി നയൻതാര – Lady Superstar Nayanthara Increasing Salary

Lady Superstar Nayanthara Increasing Salary:- തെന്നിന്ത്യൻ സിനിമാലോകത്തെ സ്വപ്ന റാണിയാണ് നയൻതാര. നയൻസ് എന്നാണ് താരത്തെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത്. സംവിധായകനായ വിഘ്നേഷ് ശിവനെ ആണ് താരം വിവാഹം ചെയ്തത്.

തിരക്കുള്ള താരമാണ് നയൻ താര ഷാരൂഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള ചിത്രം, തുടർച്ചയായി നയൻ താരയുടെ ചിത്രങ്ങൾ വിജയിച്ചതിനെത്തുടർന്ന് താരം പ്രതിഫലം കൂട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടുത്തതായി നയൻതാര അഭിനയിക്കുന്നത് നായികാ പ്രാധാന്യമുള്ള ചിത്രമാണ് ഈ ചിത്രത്തിനായി നയൻതാര ആവശ്യപ്പെട്ടത് പത്ത് കോടി രൂപയാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ ആവശ്യത്തിന് നിർമ്മാതാക്കൾ സമ്മതം മൂളി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യം കൂടിയ നായികമാരിൽ ഒരാളാണ് നയൻതാര.

ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നയൻതാരയും വിഘ്നേഷും ഒന്നു ചേർന്നത്. ബംഗാൾ കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കമലഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ദിലീപ്, ശിവ കാർത്തികേയൻ, ഷാരൂഖാൻ, സാമന്ത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു

Leave a Comment