Sowbhagya Venkitesh:- പണ്ട് പുരാതനകാലം തൊട്ട് പാലിച്ചു പോരുന്ന സമ്പ്രദായമുണ്ട് നമ്മുടെ സമൂഹത്തിൽ. കാലപ്പഴക്കം ചെല്ലുന്തോറും മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, ചിലപ്പോൾ ഇങ്ങനെ ഉള്ളത് ഇപ്പോഴും നിലനിൽക്കുന്നു.
ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ഭാര്യക്ക് പിന്നീട് പൊട്ടുകുത്താനോ പൂ ചൂടാനോ സമൂഹം അംഗീകരിക്കില്ല എന്നും, താരാകല്യാൺ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സജീവമായ താരങ്ങളാണ് സൗഭാഗ്യയും താരാ കല്യാണും.
യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകൾ ഇരുതാരങ്ങളും ഷെയർ ചെയ്യാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി സമകാലീന പ്രസക്തിയുള്ള ഒരു വിഷയവുമായി ആണ് താരാ കല്യാണും കുടുംബവും എത്തിയിരിക്കുന്നത്. ” അമ്മ കുട്ടിക്ക് കല്യാണം എന്ന തലക്കെട്ടോടെ കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവു മരിച്ച സ്ത്രീക്ക് പൊട്ടും പൂവും വയ്ക്കാൻ പറ്റില്ലേ? എന്നും താര കല്യാൺ ചോദിക്കുന്നുണ്ട്
ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും പലപ്പോഴും പൂക്കൾ കാണുമ്പോഴൊക്കെ അതു തലയിൽ ചൂടാൻ വല്ലാത്ത ആഗ്രഹം ആണെന്നും വിധകൾക്ക് അത് പറ്റില്ല എന്നുള്ള ആറ്റിറ്റ്യൂഡ് സമൂഹത്തിനുള്ളത് കൊണ്ട് തന്നെ, താനത്തിന് മുതിർന്നില്ല എന്നും താര കല്യാൺ പറയുന്നുണ്ട്.
എന്നാൽ എന്റെ മകൾ സൗഭാഗ്യ അതെല്ലാം തിരിച്ചറിഞ്ഞ്, പൂവും പൊട്ടും എല്ലാം തനിക്ക് കൊണ്ടുവരാറുണ്ട് എന്നും താരാ കല്യാൺ പറയുന്നുണ്ട്. ഇവൾ എനിക്കൊരു സൗഭാഗ്യമാണ് എന്നാണ് അമ്മ പറയുന്നത്.ഞാൻ വീണ്ടും ഒരു കല്യാണം കഴിക്കുക ആണെന്നും, പത്മനാഭസ്വാമിയാണ് എന്റെ കണവൻ എന്നാണ് താരകല്യാൺ പറയുന്നത്.ഒരു കല്യാണ പെണ്ണിനെ പോലെ സുന്ദരിയായാണ് താര കല്യാൺ വിഡിയോയിൽ എത്തിയത്.
Be First to Comment