നിരവധി ഹാസ്യ പരിപാടികളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടെയും ഹാസ്യ പരിപാടികളുടെയും ശ്രദ്ധനേടിയ സുബി സുരേഷിന് പിന്നീട് സിനിമയിലും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. സ്ത്രീകൾ കോമഡിയിൽ അധികം ശ്രദ്ധിക്കാത്ത കാലത്തായിരുന്നു സുബിയുടെ വരവ് അതു ക്ലിക്കായ് തന്നെ പറയാം അതുകൊണ്ടുതന്നെ നിരവധി അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ്. വിവാഹ വേഷത്തിൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളുടെ അക്കൗണ്ടിൽ താരം പങ്കുവെച്ചിരിക്കുന്നത്. സുബിക്ക് അരികിലായി വെളുത്ത ഷർട്ടും ധരിച്ചിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു പുരുഷനും ഉണ്ട്. ആൾക്ക് അരികിലായി തോളിൽ കൈവെച്ചു നിൽക്കുന്ന ചിത്രങ്ങളാണ് സുബി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കല്യാണ പെണ്ണിനെ പോലെ നാണം കുണുങ്ങിയായാണ് ചിത്രത്തിൽ സുബി സുരേഷ് നിൽക്കുന്നത്. ” ആ ദിവസത്തിനായി കാത്ത് നിൽക്കുന്നു ” എന്നാണ് ചിത്രത്തിനു താഴെയായി താരം കുറിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും വിവാഹം ഉടൻ തന്നെ കാണും എന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.