ജ്യോതികയോട് നന്ദി പറഞ്ഞ് നടൻ സൂര്യ. കഴിഞ്ഞ ദിവസമാണ് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയത് സൂര്യ ആയിരുന്നു. അവാർഡ് കിട്ടിയതിന്റെ സന്തോഷവും, തന്റെ കൂടെ നിന്നവർക്കും വേണ്ടി നന്ദിയും ആയാണ് സൂര്യ ഇപ്പോൾ എത്തിയിരിക്കുന്നത്.
സൂരറൈ പോട്രെ എന്ന സിനിമയിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ഈ സന്തോഷത്തിൽ സൂര്യ ട്വീറ്റ് ചെയ്തത് ഇങ്ങനെ.
മഹാമാരി കാലത്ത് ഒ ടി ടി യിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത് ഇത് കണ്ട സന്തോഷത്താൽ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ദേശീയ അംഗീകാരത്താൽ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുന്നു. കാരണം സുധ കൊങ്കരയുടെ വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെയും ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയെക്കുറിച്ചുള്ള ക്രിയാത്മകമായ വീക്ഷണത്തെയും.
ഞങ്ങളുടെ സിനിമയിലെ ദേശീയ അവാർഡ് ജേതാക്കളായ അപർണ ബാലമുരളി, സുധ കൊങ്കര, ശാലിനി നായർ. എന്നിരോട് ഹൃദയം തൊട്ട് ഞാൻ നന്ദി പറയുന്നു. എന്റെ അഭിനയശേഷിയിൽ വിശ്വാസമർപ്പിക്കുകയും എന്റെ ആദ്യ സിനിമ നേർക്കുനേർ നേരിട്ട് നൽകുകയും ചെയ്ത സംവിധായകനും സഹായികൾക്കും ചലച്ചിത്ര നിർമ്മാതാവായ മണിരത്നത്തിനും ഞാൻ നന്ദി പറയുന്നു. എനിക്കൊപ്പം മികച്ചനടനുള്ള അവാർഡ് കരസ്ഥമാക്കിയ അജയ് ദേവ് ഗൺ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരത്തിന് അർഹരായ വരെയും ഞാൻ അഭിനന്ദിക്കുന്നു. ഇതുകൂടാതെ ഈ സിനിമയിൽ അഭിനയിക്കണമെന്ന് നിർബന്ധിപ്പിച്ച എന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്കും തന്നെ നന്ദി പറയുകയാണ്. ഈ അവാർഡ് ഞാൻ എന്റെ മക്കൾക്കും സ്നേഹം നിറഞ്ഞ കുടുംബത്തിനുമാണ് സമർപ്പിക്കുന്നത്. ഈ ദേശീയ അവാർഡ് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനുമുള്ള പ്രചോദനം കൂടിയാണ്. എന്നാണ് സൂര്യ തന്റെ കുറിപ്പിൽ എഴുതിയത്.
Be First to Comment