കടുവ ദിനത്തിൽ സ്വന്തം ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി.സൂപ്പർ സ്റ്റാർ താരനിരയിൽ ഇന്ന് ചുള്ളനായി നിൽക്കുന്ന നമ്മുടെ സ്വന്തം താരമാണ് മമ്മൂക്ക. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചില സമയങ്ങളിൽ രസകരമായ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെത്ത് പിള്ളേരെ പോലെ ഷർട്ടും പാന്റും, കൂളിംഗ് ഗ്ലാസും ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് മമ്മൂക്ക പങ്കുവച്ചത്. ഹാപ്പി ടൈഗർ ഡേ എന്നാണ് ഇതിന് ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. അഭിമുഖത്തിൽ ആയാലും നേരിട്ട് ആയാലും മമ്മൂക്കയോട് ഒരു ചോദ്യമൊള്ളൂ ആ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?. ഈ പ്രായത്തിലും ഫിറ്റ്നസ് കൃത്യമായ ദിനചര്യങ്ങൾ കൊണ്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ സൗന്ദര്യം നിലനിർത്തികൊണ്ട് പോകുന്നത്.
ഈ അടുത്ത് മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ഭീഷ്മപർവ്വം ബോക്സോഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇനി നിരവധി സിനിമകൾ താരത്തിന്റെതായി റിലീസ് ചെയ്യാൻ ഉണ്ട്. ജൂൺ 29 ന് ആണ് ലോക കടുവാ ദിനമായി ആചരിക്കുന്നത്. മമ്മൂട്ടി പോസ്റ്റ് ചെയ്ത് അധികനേരം കഴിയുന്നതിന് മുമ്പ് തന്നെ സംഗതി വലിയ ക്ലിക്കായി. ലിജോ പെല്ലിശ്ശേരി ജോസ് സംവിധാനം ചെയ്യുന്ന നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.
Be First to Comment