കവിയൂർ പൊന്നമ്മയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് ഊർമ്മിള ഉണ്ണി – Kaviyoor Ponnamma

മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സുകളെ കീഴടക്കാൻ താരത്തിനായി. ഇപ്പോൾ കവിയൂർ പൊന്നമ്മയെ കാണാൻ ഊർമിള ഉണ്ണി എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. (Kaviyoor Ponnamma)

” പൊന്നമ്മ ചേച്ചിയെ കാണാൻ പോയി, പഴയ ചിരിയും സ്നേഹവുമൊക്കെയുണ്ട് എന്ന കുറിപ്പോടുകൂടിയാണ് ഊർമ്മിള ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്, കവിയൂർ പൊന്നമ്മയെ കണ്ട സന്തോഷത്തിലാണ് ആരാധകർ. നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഊർമ്മിള ഉണ്ണി.

ജെ. ശശികുമാർ കുടുംബിനി എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമയിൽ എത്തിയത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയുടെ വേഷത്തിലാണ് കവിയൂർ പൊന്നമ്മ എത്തിയത്. വളരെ മികച്ച പ്രകടനമാണ് കവിയൂർ പൊന്നമ്മ ചിത്രത്തിൽ കാഴ്ച്ച വെച്ചത്. പിന്നീട് മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ അമ്മ വേഷത്തിലും, താരം തിളങ്ങിനിന്നു. മോഹൻലാലിന്റെ അമ്മ വേഷത്തിലാണ് കവിയൂർ പൊന്നമ്മ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മാമാങ്കം,ആണുംപെണ്ണും തുടങ്ങിയ ചിത്രങ്ങളാണ് കവിയൂർ പൊന്നമ്മയുടെതായ് ഈ അടുത്ത് റിലീസ് ചെയ്തത്.

Leave a Comment