“നീയാണെൻ ലോകസുന്ദരി, നിന്നെപ്പോലെ ഒരുത്തി ഈ ലോകത്തില്ല” പ്രിയതമയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ

ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നയൻതാരയും വിഘ്‌നേഷ് ജൂൺ 9 ന് വിവാഹിതരായത്. ചെന്നൈയിൽ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരങ്ങൾ യാത്രകളിലാണ്, ഇരുവരുടെയും യാത്ര നിമിഷങ്ങളെല്ലാം തന്നെ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരങ്ങൾ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ” നീയാണെൻ ലോകസുന്ദരി, നിന്നെപ്പോലെ ഒരുത്തി ഈ ലോകത്തില്ല ” എന്ന ക്യാപ്ഷനോടുകൂടിയാണ് നയൻതാരയുടെ ചിത്രങ്ങൾ വിഘ്‌നേഷ് പങ്കുവച്ചിരിക്കുന്നത്. ഷോർട്സും ടീഷർട്ട് ധരിച്ചാണ് നയൻസ് ചിത്രങ്ങളിൽ എത്തുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ കമന്റുകൾ നൽകുന്നത്

തെന്നിന്ത്യൻ സിനിമാലോകത്തെ താര സുന്ദരിയാണ് നയൻതാര. മലയാളത്തിലൂടെ ആണ് താരം അഭിനയത്തിലേക്ക് കടന്നത്.എന്നാൽ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് നയൻതാര മലയാളികളുടേയും തെന്നിന്ത്യൻ ആരാധകരുടെയും മനസ്സ് കീഴടക്കിയത്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തിയത്. തെന്നിന്ത്യൻ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും നയൻതാരയ്ക്ക് ആരാധകർ നൽകുന്നുണ്ട്. തമിഴിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിഘ്‌നേഷ് ശിവൻ.

Leave a Comment