ഹൃദയത്തിൽ ഇനി അവൾ, വിശാഖിന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി സൂപ്പർ താരങ്ങൾ

മലയാള സിനിമയിലെ യുവ നിർമ്മാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ, അദ്വൈത ശ്രീകാന്ത് എന്നാണ് പെൺകുട്ടിയുടെ പേര്. നിരവധി പേരാണ് വിശാഖിന്റെ സന്തോഷത്തിൽ പങ്കു ചേർന്നത് കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, വിനീതും കുടുംബവും, പൃഥ്വിരാജ് സുകുമാരൻ, ആസിഫലി തുടങ്ങിയ വൻ താരനിര തന്നെ വിശാഖിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു.

പുതിയൊരു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് കടക്കുമ്പോൾ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ഹൃദയം ടീമും ഒപ്പം വേണമെന്ന് വിശാഖിന് നിർബന്ധമായിരുന്നു അങ്ങനെ തന്നെ ഹൃദയം ടീം ഒന്നടങ്കം വിശാഖിന്റെ സന്തോഷ നിമിഷത്തിൽ പങ്കെടുത്തിരുന്നു. വെള്ള ലഹങ്കയിൽ ആയിരുന്നു അദ്വൈത എത്തിയത്, ക്രീം കളർ ജുബ്ബയിൽ ആണ് വിശാഖ് എത്തിയത്.

ഈ അടുത്ത് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് സിനിമകളുകളുടെ സംവിധായകനാണ് വിശാഖ് സുബ്രഹ്മണ്യം. മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ഇതുകൂടാതെ ഫന്റാസ്റ്റിക് ഫിലിംസിന്റെ പാർട്ണർ കൂടിയാണ് ഇദ്ദേഹം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് ആദ്യമായി നിർമ്മാതാവ് ആകുന്നത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്റെ നിർമ്മാതാവ് കൂടിയാണ് വിശാഖ്.