Weight Loss Journey of khushboo:- തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്റെ മാറ്റം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ഏകദേശം 15 കിലോയോളം തൂക്കം ആണ് വർക്ഔട്ടിലൂടെ താരം കുറച്ചത്. ” ദൃഢനിശ്ചയം ഉള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത് ” എന്ന ക്യാപ്ഷനോടുകൂടിയാണ് ഖുശ്ബു തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകനാണ് ചിത്രത്തിന് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
ബാലതാരമായിട്ടാണ് ഖുശ്ബു സിനിമയിലെത്തിയത് . തോടിസി ബേവഫായി ആയിരുന്നു താരം ആദ്യം അഭിനയിച്ച ചിത്രം. രജനികാന്ത്,മോഹൻലാൽ,മമ്മൂട്ടി, പ്രഭു, കമലഹാസൻ, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ താരം 2010 മേയ് 14ന് ചെന്നൈയിൽ വെച്ച് കരുണാനിധി ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് ഡി. എം. കെ പ്രവേശനത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.പിന്നീട് 2014 കോൺഗ്രസിലേക്കും 2020 ബിജെപിയിലേക്ക് ഖുശ്ബു ചുവടു മാറ്റം നടത്തിയിരുന്നു.ഭാരം കുറച്ച് പുത്തൻ മേക്കോവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Story Highlights:- Weight Loss Journey of khushboo