മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്ആര്യ. ബഡായി ബംഗ്ലാവ് എന്നാ പരിപാടിയിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യയെ ജനങ്ങൾ കൂടുതൽ അടുത്തറിഞ്ഞത്. ബിഗ് ബോസിന്റെ സീസൺ 2 വിലും ആര്യ പങ്കെടുത്തിരുന്നു, അന്നുമുതൽ തന്നെ നല്ല രീതിയിലുള്ള സൗഹൃദ ബന്ധം ആര്യയും മോഹൻലാലും തമ്മിൽ ഉണ്ടായിരുന്നു. പല വേദികളിലും ഇരു താരങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. ഇതിന്റെ എല്ലാം ചിത്രങ്ങൾ ആര്യ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരികയായി എത്തിയത് ആര്യ ആയിരുന്നു. മോഹൻലാലിന് ചിത്രവും ആര്യ സമ്മാനമായി നൽകിയിരുന്നു.
ഇതുപോലെ മറ്റൊരു സ്റ്റേജിൽ ആര്യയും മോഹൻലാലും തമ്മിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് ആര്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിനെ നോക്കി ആര്യ കണ്ണിറുക്കുന്ന ദൃശ്യങ്ങളും ആര്യ പങ്കുവെച്ചിട്ടുണ്ട്. “ഇപ്പൊ ശരിയാക്കിത്തരാം ” എന്നെ ക്യാപ്ഷനോടുകൂടിയാണ് ആര്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രങ്ങൾ കമന്റുകളുമായി എത്തുന്നത്. അവതാരിക എന്നതിലുപരി നല്ലൊരു നടി കൂടിയാണ് ആര്യ. കുഞ്ഞിരാമായണം , ഹണി ബി ടു, മേപ്പടിയാൻ, ഉറിയടി, അലമാര, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലും ആര്യ വേഷമിട്ടിട്ടുണ്ട്.
Be First to Comment