ചെറുപ്പമല്ലെ ചെറുപ്പക്കാർക്കൊപ്പം ഇരിക്കാം, അമ്മയുടെ ഗ്രൂപ്പ് ഫോട്ടോയിൽ മമ്മൂക്ക

അമ്മ ജനറൽ ബോഡി മീറ്റിംങ്ങിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്തിരുന്നു മമ്മൂട്ടി. ജനറൽ ബോഡി യോഗത്തിന്റെ അവസാനമാണ് അമ്മയിലെ അംഗങ്ങൾ എല്ലാവരും ചേർന്നുള്ള ഗ്രൂപ്പ്‌ ഫോട്ടോയെടുക്കുന്നത് പതിവാണ്. ഇതിനായ് ഗ്രൂപ്പിലെ മറ്റു സഹപ്രവർത്തകർക്കൊപ്പം നിലത്തിരുന്നു കൊണ്ടാണ് ഗ്രൂപ്പ് ഫോട്ടോയ്ക്ക് മമ്മൂട്ടി പോസ് ചെയ്തത്.

വയസ്സ് 70 കഴിഞ്ഞാലും വളരെ ചുറുചുറുക്കോടെ യാണ് മമ്മൂട്ടി എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്. നിലത്തിരുന്ന് മമ്മൂട്ടി ഫോട്ടോ എടുക്കുന്നത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിരവധി ആരാധകരാണ് ഈ വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്.

അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ 250 പരം താരങ്ങളാണ് അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തത്. സാധാരണ നിലയിൽ സൂപ്പർ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ സാധാരണ പിൻ നിര കസേരകളിൽ ഇരിക്കാറ്. എന്നാൽ ഇത്തവണ കസേരയിൽ ഇരിക്കാതെ മമ്മൂട്ടി മറ്റു സഹോദരങ്ങളോടൊപ്പം നിലത്തു ഇരിക്കുകയായിരുന്നു. സഹപ്രവർത്തകർ മമ്മൂട്ടിയുടെ പ്രവർത്തിയെ കൈയ്യടിച്ചു സ്വീകരിക്കുകയും ചെയ്തു.

അതേസമയം അമ്മ സംഘടനയിൽ നിന്ന് നടൻ ഷമ്മിതിലകൻ പുറത്താക്കി എന്നായിരുന്നു ആദ്യം വാർത്ത എന്നാൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അത് നിഷേധിച്ചു.

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *