മോഹൻലാൽ വിസ്മയമാണ്, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും, ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി

മോഹൻലാലിനെ പുകഴ്ത്തി ഹരീഷ് പേരടി. അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചാലും മാറ്റി നിർത്താത്ത ആളാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിനും മോഹൻലാൽ വിസ്മയമാകുന്നു എന്നാണ് ഹരീഷ് പേരടി മോഹൻലാലിനെ കുറിച്ച് പറഞ്ഞത് . ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി ഈ കാര്യം പറഞ്ഞത്. മോഹൻലാലിനോടൊപ്പം ഉള്ള ചിത്രവും ഈ കുറിപ്പിൽ ഹരീഷ് പങ്കുവെച്ചിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ഹരീഷ് പേരടിയും എത്തുന്നുണ്ട്. എം ടി വാസുദേവൻ നായരുടെ പത്തു കഥകളെ ആസ്പദമാക്കിയിട്ടുള്ള ചിത്രങ്ങളിലെ ഒരു കഥയാണ് ഓളവും തീരവും. ബാപ്പുട്ടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുർഗ കൃഷ്ണ ആണ് നായികയായെത്തുന്നത് നബീസ എന്നാണ് ദുർഗ കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ …

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *