മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരി ആണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് ജനശ്രദ്ധ നേടിയിരിക്കുകയാണ്.
ഇത്തവണ മാൽദ്വീവ്സിൽ നിന്നുള്ള കിടിലൻ ഫോട്ടോ ഷൂട്ടുമായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. നീല കളർ ബിക്കിനി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
” രണ്ടുവർഷം മുൻപ് താൻ ഇവിടെ വന്നപ്പോൾ വിട്ടുപോയ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അന്വേഷിച്ചാണ് വീണ്ടും ഈ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നത് ” എന്നെ കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് . നിരവധി ആരാധകർ ആണ് ചിത്രങ്ങൾ കമന്റ് നൽകുന്നത്.
2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ എത്തിയത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. ടോവിനോ നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. ഈയടുത്ത് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിരുന്നു. മലയാളികളുടെ പ്രിയനടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന.