കടലിനടിയിൽ മത്സ്യ കന്യകയെ പോലെ നീന്തിത്തുടിച്ച് അഹാന കൃഷ്ണ

കടലിൽ നിന്ന് വീണ്ടും ഒരു കിടിലൻ വീഡിയോയുമായി മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ. കഴിഞ്ഞ ദിവസം നീല ബിക്കിനി ധരിച്ചു മാൽദ്വീവ്സിൽ നിന്നുള്ള ചിത്രങ്ങൾ അഹാന പങ്കു വെച്ചിരുന്നു. ഇപ്പോൾ മറ്റൊരു കിടിലൻ വീഡിയോയുമായിട്ടാണ് അഹാന എത്തിയിരിക്കുന്നത്. കടലിനടിയിൽ ഒരു സ്വിമ്മിംഗ് സ്യൂട്ടിട്ട് മത്സ്യകന്യകയെ പോലെ നീന്തിത്തുടിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. “എന്റെ എല്ലാ മത്സ്യകന്യക സ്വപ്നങ്ങളും സമുദ്രത്തിന്റെ നടുവിൽ എവിടെയോ എത്തിക്കുന്നു എന്നാണ് വീഡിയോക്ക് താരം ക്യാപ്ഷൻ നൽകുന്നത്.വളരെ രസകരമായി കടലിൽ നീന്തി തുടിക്കുന്ന അഹനായെ നമ്മുക്ക് കാണാം. നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ എത്തിയത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. ടോവിനോ നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. ഈയടുത്ത് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിരുന്നു. മലയാളികളുടെ പ്രിയനടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന.