സാരിയിൽ മനം മയക്കുന്ന സൗന്ദര്യവുമായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് ഐശ്വര്യ ജനഹൃദയങ്ങളിൽ ഇടംനേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. സാരിയിൽ അതീവ സുന്ദരിയായാണ് ഇത്തവണ ഐശ്വര്യ എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഐശ്വര്യയുടെ ചിത്രങ്ങൾ കമന്റുകൾ നൽകുന്നത്. വളരെ സിമ്പിൾ ആയി, വെറൈറ്റി ലുക്കിലാണ് കാരം എത്തിയത് നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത് .

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഡോക്ടറായ ഐശ്വര്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നായികന്മാരുടെ അടുത്ത് സ്ഥാനമുറപ്പിക്കാൻ താരത്തിനായി. മായാനദി,വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് ജനശ്രദ്ധ നേടാൻ കാരണമമായത് . അന്യ ഭാഷകളിലും നിരവധി ചിത്രങ്ങൾ താരത്തിനുണ്ട്. ഈയെടുത്ത് താരത്തിന്റേതായി ഇറങ്ങിയ അർച്ചന 31 നോട്ട് ഔട്ട്‌ എന്ന ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ഒരുപാട് വിവാഹാലോചനകൾ നടക്കുകയും വിവാഹിതയാകാൻ വൈകുന്നതിനെ തുടർന്ന് ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ജനങ്ങളിൽനിന്ന് ഉണ്ടായിരുന്നത്.

Leave a Comment