രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് അജഗജാന്തരം

രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ടിനു പാപ്പച്ചൻ ചിത്രം അജഗജാന്തരം. തിയേറ്ററുകളെ ആവേശത്തിലാക്കി നിറഞ്ഞോടിയ ചിത്രമാണ് അജഗജാന്തരം. ആന്റണി വർഗീസ് നായകനായ യുവ താരനിര അണിനിരന്ന ഈ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ വർഷത്തെ ബ്രസൽസ് അന്താരാഷ്ട്ര ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യലായി തിരഞ്ഞെടുക്കപ്പെട്ടരിക്കുകയാണ് ഈ ചിത്രം.

ചിത്രത്തിലെ ഉള്ളുളെരി എന്ന് തുടങ്ങുന്ന ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഉത്സവപ്പറമ്പിലേ പ്രതീതി ജനിപ്പിച്ച ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്. വിനീത് വിശ്വം, കിച്ചു ടെല്ലസ്, ലുക്ക്‌ മാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. പൂർണമായും ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം നൽകിയത്. ജിന്റോ ജോർജ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. സിൽവർ ബെ പ്രൊഡക്ഷസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Comment