Press "Enter" to skip to content

അമിതാഭ് ബച്ചൻ,പ്രഭാസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഒപ്പം ദുൽഖറും

മലയാളത്തിനു പുറമേ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. സൂപ്പർ താരങ്ങളായ പ്രഭാസ്,അമിതാബച്ചൻ തുടങ്ങിയവരോടൊപ്പം മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെലുങ്കിലെ മുതിർന്ന സംവിധായകൻ കെ രാഘവേന്ദ്ര റാവു, പ്രശാന്ത് നീൽ, തെലുങ്ക് താരം നാനി, സംവിധായകൻ നാനി തുടങ്ങിയവരും ദുൽഖറിന്റെ കൂടെയുള്ള ആ ചിത്രത്തിൽ ഉണ്ടായിരുന്നു.

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ വൈജയന്തി മൂവീസിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പല ഭാഷാ സിനിമയിലെ പ്രമുഖർ ഓർമ്മിച്ചു കൂടിയത്‌. ദുൽഖർ സൽമാൻ നായകനായ സീതാരാമവും, പ്രഭാസ് നായകനായി വരുന്ന പ്രൊജക്റ്റ് കെയും നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. നാഗ് അശ്വിൻ ആണ് പ്രൊജക്റ്റ് കെ സംവിധാനം ചെയ്യുന്നത്, ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ മഹാനടി നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്തത്. സൂപ്പർ താരങ്ങളോടൊപ്പം ഉള്ള ദുൽഖർ സൽമാൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി എന്നുതന്നെ പറയാം.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും, എൻ എഫ് വർഗീസ് പിച്ചേഴ്സ് ചേർന്ന് നിർമ്മിക്കുന്ന പ്യാലി എന്ന ചിത്രം അടുത്ത് തന്നെ റിലീസ് ചെയ്യും.

സഹോദര ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ആണ് സിനിമയുടെ പ്രമേയം. അഞ്ചുവയസ്സുകാരി പ്യാലിയുടെയും അവളുടെ എല്ലാമെല്ലാമായ സിയുയുടെയും ലോകമാണ് ഈ സിനിമ. കലാ സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടിയിരുന്നു.

More from EntertainmentMore posts in Entertainment »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *