വിമർശകർക്ക് മറുപടിയുമായി അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ കൊടുംമ്പിരി കൊണ്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയം. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇവരുടെ ബന്ധത്തിനെതിരെ എത്തിയത്. ഇപ്പോൾ അവർക്ക് തക്ക മറുപടിയുമായാണ് അമൃത എത്തിയിരിക്കുന്നത്. കട്ടിലിൽ ഉറക്കം ഉണർന്നിരിക്കുന്ന ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് ഈ കുറിപ്പ് അമൃത പങ്കു വെച്ചിരിക്കുന്നത്.
“നമ്മൾ തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി വിലയിരുത്തപ്പെടുകയോ ചെയ്യുമ്പോൾ നമ്മൾ എന്തിന് പ്രതിരോധിക്കണം. നമുക്ക് അത് മാറ്റിവെക്കാം നമ്മൾ ഒന്നും പറയരുത്… ആളുകൾക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മളെ വിലയിരുത്തുന്നത് വളരെ മധുരമാണ്… അനുഗ്രഹീതമായ നിശബ്ദത.., അത് നമുക്ക് ആത്മാവിന് വളരെയധികം ശാന്തി നൽകുന്നു… എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.
Be First to Comment