വീണ്ടും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അനിഖ സുരേന്ദ്രൻ. ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം വെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കറുപ്പു നിറത്തിലെ അർമാനി സൈഡ് പ്ലീളിറ്റഡ് ആംബറില സ്കേർട്ടിൽ ഡ്രസ്സിൽ വെറൈറ്റി ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്. കുർദിഷ് ഡിസൈൻസ് ആണ് ഔട്ട് ഫിറ്റ് നൽകിയിരിക്കുന്നത്. രക പിക്ചേഴ്സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിലെത്തിയത്. ഫോർ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ,5 സുന്ദരികൾ, ഭാസ്കർ ദി റാസ്കൽ, നാനും റൗഡി താൻ, മിരുദ്ധൻ, ദി ഗ്രേറ്റ് ഫാദർ, തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. മൂന്ന് വർഷങ്ങളായി പുതിയ ചിത്രങ്ങൾ ഒന്നുമില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഗ്ലാമറസ് ലുക്കിൽ താരം ആരാധകർക്ക് പ്രിയങ്കരിയാണ്.
Be First to Comment