നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങി മലയാളികളുടെ പ്രിയതാരം അനു മോൾ. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും, പരമ്പരകളിലൂടെയും, റിയാലിറ്റി ഷോയിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുമോൾ ആർ.എസ്. അനുക്കുട്ടി എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരത്തിന് നിരവധി ആരാധകരും ഉണ്ട്,
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അനുമോൾ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ബ്രൈഡൽ മേക്കപ്പിൽ ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്. കല്യാണം ആയോ? എന്നും ചിത്രങ്ങൾ കണ്ട് പലരും ചോദിക്കുന്നുണ്ട്. വിപിൻ ആണ് അനുമോളുടെ ബ്രൈഡൽ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഷീലാസ് മേക്കപ്പ് സ്റ്റുഡിയോ ആണ് ഈ ബ്രൈഡൽ ലുക്കിന് പിന്നിൽ.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയത്. സിനിമാ, മിമിക്രി, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഷോ ആയ സ്റ്റാർ മാജിക് പരിപാടിയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ പരിപാടിയുടെ അവതാരകയായി എത്തുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടി വീണ്ടും ആരംഭിക്കുമ്പോൾ എല്ലാവർക്കും സുപരിചിതമായ അനുമോളും പങ്കെടുക്കുന്നു എന്നുള്ള പ്രൊമോയും വന്നിരുന്നു.
Be First to Comment