റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ ഇടംനേടിയ താരമാണ് അനുശ്രീ. നായിക എന്ന പദവിയിൽ മാത്രം ഒതുങ്ങുന്നതല്ല പകരം എല്ലാ ലേബലിലും തന്റെതായ കഴിവുകൾ പ്രകടിപ്പിക്കാൻ താരത്തിന് ആയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും, വീഡിയോ കളിലൂടെയും ആരാധകരുടെ കയ്യിലെടുക്കാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. “നീ മറന്നോ പോയൊരു നാൾ” എന്ന പാട്ടിന് തട്ടത്തിൻ മറയത്തെ സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്.
നീ മറന്നോ പോയൊരു നാൾ എന്ന ഗാനത്തിന്റെ വരികളോടുകൂടിയാണ് താരം തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.
ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിലെത്തിയത്. ലാൽ ജോസ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് താരം എത്തിയത്. ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന വേഷത്തിലാണ് താരം എത്തിയത്. പിന്നീട് റെഡ് വൈൻ, പുള്ളിപുലികളും ആട്ടിൻ കുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതിപൂവൻകോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്.