നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ കീഴടക്കിയ താരമാണ് ആര്യ. ടെലിവിഷൻ അവതാരകയായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും ആര്യ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്, ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഫയിൽ ഇരിക്കുന്ന ആര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്, സിമ്പിൾ ആൻഡ് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത് .
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായിബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളികളുടെ ശ്രദ്ധ നേടിയത്, പിന്നീട് മറ്റു പല ടെലിവിഷൻ ഷോകളിലും താരം അവതാരകയായി എത്തിയിരുന്നു. കുഞ്ഞിരാമായണം , ഹണീബി 2 തുടങ്ങിയ ചിത്രങ്ങളിലും താരം മികച്ച വേഷം തന്നെയാണ്. റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥി ആയി ആര്യ എത്തിയിരുന്നു. നിരവധി കമെന്റുകളും അതോടൊപ്പം തന്നെ പോസിറ്റീവ് കമന്റുകൾ താരത്തിനെ കുറിച്ച് വന്നിരുന്നു. നിരവധി സ്റ്റേജ് ഷോകളും ആര്യ ചെയ്തിട്ടുണ്ട്, ആര്യയുടെ വാക്ചാതുര്യം തന്നെയാണ് ഇങ്ങനെയുള്ള പരിപാടികളിൽ തിളങ്ങാൻ ആര്യ സഹായിച്ചത്.
ഇതിനു മുൻപും നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ആര്യ ആരാധകരുടെ മനം കവർന്നിട്ടിട്ടുണ്ട്.
Be First to Comment