മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി എന്ന് തന്നെ പറയാം ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായി മോഹൻലാൽ തായ്‌ലാൻഡിൽ എത്തി എന്നുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാന രംഗം മാത്രമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. മോഹൻലാലിനെ വെച്ചാണ് ഈ ഗാന രംഗം ഷൂട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ് മോഹൻലാലും ബറോസിന്റെ ടീമംഗങ്ങളും തായ്‌ലാൻഡിലേക്ക് പോയത് . മോഹൻലാൽ തായ്‌ലൻഡിൽ എത്തി എന്ന് അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മരയ്ക്കാർ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ച ജയ് ജെ ജാക്രിറ്റ് (jai je jakkrit)ആണ് മോഹൻലാലിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നതിനു പുറമേ ബറോസിൽ ആക്ഷൻ രംഗങ്ങളും ഡിസൈൻ ചെയ്യുന്നത് ജയ് ജെ ആണ്. ഇതിന് അവസരം നൽകിയതിനു അദ്ദേഹം മോഹൻലാലിനോട് നന്ദി പറയുന്നുണ്ട്. ജയ് ജെ പങ്കുവെച്ച് ചിത്രത്തിൽ മോഹൻലാലിന്റെ മകൾ വിസ്മയെയും കാണാൻ സാധിക്കും. ചിത്രത്തിൽ അച്ഛനൊപ്പം മകൾ വിസ്മയയും സഹായിക്കാൻ എത്തുന്നുണ്ട്. സന്തോഷ് ശിവനേയും ചിത്രങ്ങളിൽ കാണാൻ സാധിക്കും അദ്ദേഹമാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. ഇതൊരു ഫാന്റസി ചിത്രമാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയിൽ വാസ്കോഡഗാമയുടെ നിധി കാക്കുന്ന ഭൂതം ആയാണ് മോഹൻലാൽ എത്തുന്നത്.