ബിഗ് ബോസ് വിന്നർ ആരായിരിക്കും? റോൺസന്റെ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

ബിഗ് ബോസ് ഷോയിൽ നിന്നും 91 മത്തെ ദിവസം പടിയിറങ്ങിയ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ വിൻസെന്റ്. പുറത്തിറങ്ങിയശേഷം ബിഗ് ബോസ് വിന്നർ ആരാകും എന്നു പറഞ്ഞ റോൺസന്റെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തനിക്ക് ഫൈനൽ ടോപ് ഫൈവിൽ വരുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്നും അത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും റോൺസൺ പറഞ്ഞു.

എന്നാൽ ബിഗ് ബോസ് വിന്നർ ആകാൻ ചാൻസ് ഉള്ളത് റിയാസിന് ആണെന്നും റോൺസൺ പറഞ്ഞു. ഹിന്ദി ഷോകൾ ഒക്കെ കണ്ട് വളരെ ആഗ്രഹത്തോടുകൂടിയാണ് റിയാസ് ഇവിടെ കളിക്കുന്നതെന്നും റോൺസൺ പറഞ്ഞു.

റോബിൻ, നിമിഷ തുടങ്ങിയവർ വളരെ മികച്ച രീതിയിൽ ആണ് ഇവിടെ ഗെയിം കളിച്ചതെന്നും റോൺസൺ പറയുന്നുണ്ട്. എടുക്കുന്ന നിലപാടുകളിൽ മൃദുസമീപനം കൈകൊണ്ട റോൺസൺ സഹ മത്സരാർത്ഥികളിൽ നിന്ന് പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്നേഹവും നന്മയും കരുതലും പെരുമാറ്റവും കൊണ്ടു തന്നെ സഹ മത്സരാർഥികളുടെ മനസ്സ് കീഴടക്കി കൊണ്ടാണ് റോൺസൺ വീട് വിട്ട് ഇറങ്ങിയത്.

ബിഗ് ബോസിൽ നിന്ന് നിലവിൽ പുറത്തുവന്നെങ്കിലും മുംബൈയിൽ തന്നെ തുടരുകയാണ് റോൺസൺ. ഗ്രാൻഡ് ഫിനാലയിൽ പങ്കെടുത്തതിനു ശേഷം മാത്രമേ റോൺസൺ നാട്ടിലേക്ക് തിരിക്കൂ. അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ ഭാര്യ നീരജയും മുംബൈയിലെത്തിയിട്ടുണ്ട്.

Leave a Comment