ബിഗ് ബോസ് നാലാം സീസണിൽ വിജയ കിരീടം നേടിയ താരമാണ് ദിൽഷ പ്രസന്നൻ. എന്നാൽ വിജയത്തിൽ സന്തോഷം കണ്ടെത്താൻ ദിൽഷക്ക് സാധിച്ചില്ല എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബ്ലെസ്ലി, റോബിൻ തുടങ്ങിയവർക്ക് മാത്രമാണ് ദിൽഷയുടെ വിജയത്തിൽ സന്തോഷിച്ചതെന്നും ബാക്കിയുള്ളവർ തനിക്കെന്തോ അർഹതയില്ലാത്ത അംഗീകാരം കിട്ടിയ പോലെയാണ് പെരുമാറിയതെന്നും പറയുന്നുണ്ട്.
ടിക്കറ്റ് ടു ഫിനായിൽ വരെ മികച്ച മികച്ച ഗെയിം കളിച്ച് ആണ് ദിൽഷ ഡയറക്ട് ആയി ഫിനാലെ വേദിയിലേക്ക് എത്തിയത്. ബ്ലെസ്ലി, ദിൽഷ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഫിനാലെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ദിൽഷ, ബ്ലെസ്ലി, റിയാസ് എന്നിവർക്കും ലക്ഷ്മി പ്രിയ, സൂരജ് എന്നിവർക്ക് നാല, അഞ്ച് സ്ഥാനങ്ങളും ആണ് ലഭിച്ചത്.
ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ മത്സരിച്ച താരമായിരുന്നു ദിൽഷ. എന്നാൽ ബിഗ്ബോസ് കിരീടം സ്വന്തമാക്കിയപ്പോൾ ദിൽഷയെ പ്രോത്സാഹിപ്പിക്കാൻ റോബിൻ, ബ്ലെസ്ലി ഒഴികെ ആരും ഉണ്ടായില്ല. റിയാസിന് ലഭിക്കണം എന്നാണ് മറ്റുള്ളവർ കരുതിയിരുന്നത്. ആദ്യമായാണ് ഒരു പെൺകുട്ടി ബിഗ് ബോസ് വിജയകിരീടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സീസണുകളേക്കാൾ കൂടുതൽ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ വർഷത്തെ ബിഗ് ബോസിലെ അംഗങ്ങൾ സ്വന്തമാക്കിയത്.