പ്രേക്ഷകർ മാത്രമല്ല മലയാള സിനിമ ലോകവും നെഞ്ചിലേറ്റിയ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇപ്പോഴുള്ള ഒട്ടുമിക്ക അഭിനേതാക്കളുടെ ആഗ്രഹവും ഈ താരരാജാക്കന്മാരുടെ കൂടെ അഭിനയിക്കണമെന്നാണ് വർഷങ്ങളായുള്ള തേരോട്ടം തുടരുകയാണ് ഇപ്പോഴും ഈ താരരാജാക്കന്മാർ.തങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നവരോട് വലിപ്പച്ചെറുപ്പമില്ലാതെ ഒരേ പോലെ പെരുമാറാൻ ഇരു താരങ്ങൾക്കും അറിയാം. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള കാര്യങ്ങളുമാണ്.
ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ബിജു പപ്പൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. മാസ്റ്റർ ബീൻ എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ചെറുതും വലുതുമായ പല വേഷങ്ങളും ഇരു താരങ്ങളുടെയും കൂടെ ബിജു അഭിനയിച്ചിട്ടുണ്ട്.
താരങ്ങളെ ആരെങ്കിലും മനപ്പൂർവ്വം വേദനിപ്പിച്ചാൽ ഉണ്ടാകുന്ന പ്രതികരണത്തെ കുറിച്ചാണ് ബിജു പറഞ്ഞത്, മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ” ആരെയും വേദനിപ്പിക്കാത്ത ആരോടും ദേഷ്യപ്പെടാതെ ആളാണ് മോഹൻലാൽ. ഇതുവരെ അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നതോ ചൂടായി സംസാരിക്കുന്നതോ കണ്ടിട്ടില്ല. അദ്ദേഹത്തെ ആരെങ്കിലും വേദനിപ്പിച്ചാൽ പിന്നെ വ്യക്തിയുമായി ഒരു സഹകരണത്തിനും അദ്ദേഹം പോകില്ല, ആ സമയത്ത് മൗനം പാലിക്കും എങ്കിലും പിന്നെ ആ വ്യക്തിയുമായി ലാലേട്ടൻ സൗഹൃദത്തിനും പോകില്ല എന്ന് ബിജു പപ്പൻ പറയുന്നു.
എന്നാൽ മമ്മൂട്ടി അങ്ങനെയല്ലെന്നും ബിജു പറയുന്നുണ്ട് അദ്ദേഹത്തിന്റെ പിണക്കം ചിലപ്പോൾ മൂന്ന് മാസം കഴിയുമ്പോൾ മറക്കും. അങ്ങനെ സ്ഥിരമായി പിണക്കം മനസ്സിൽ കൊണ്ടു നടക്കാത്ത ആളാണ് മമ്മൂക്ക.കൂടാതെ പിണങ്ങിയാൽ വല്ല സെന്റി ഭാഗമായി അയാൾ വന്നാൽ അതോടെ മമ്മൂക്കയുടെ പിണക്കം മാറും എന്നും ബിജു പപ്പൻ ഇരു താരങ്ങളെയും കുറിച്ച് പറഞ്ഞു.
Be First to Comment