മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് സുരേഷ് ഗോപി

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് സുരേഷ് ഗോപി. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സുരേഷ് ഗോപി. നടൻ എന്നതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം. 64മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. ആഘോഷത്തിന്റെ ഭാഗമായി മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കേക്ക് മുറിക്കാൻ പോകുന്ന ചിത്രങ്ങളും സുരേഷ് ഗോപി തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്. നിരവധി താരങ്ങളും സുരേഷ് ഗോപിക്ക് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. നിവിൻ പോളി, ഉണ്ണി മുകുന്ദൻ, മോഹൻലാൽ, മമ്മൂട്ടി, രമേഷ് പിഷാരടി, ഷാജി കൈലാസ്, മേജർ രവി തുടങ്ങി സിനിമ മേഖലയിലെ പല പ്രമുഖരും സുരേഷ്ഗോപിക്ക് ജന്മദിനാശംസകൾ നടന്നിട്ടുണ്ട്.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്റെതായ് പ്രഖ്യാപിച്ചിട്ടുണ്ട്. 1995ൽ പുറത്തിറങ്ങിയ ചിത്രമായ സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രം ഹൈവേയുടെ രണ്ടാം ഭാഗമാണ് ഇറങ്ങാൻ പോകുന്നത്. ജയരാജാണ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമായിരിക്കും സീക്വൽ.
രാഷ്ട്രീയത്തിൽ സജീവമായതിനെ തുടർന്ന് സുരേഷ് ഗോപി അഞ്ചു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ൽ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തെത്തിയത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അദ്ദേഹം. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പാപ്പൻ എന്ന ചിത്രത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.