ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബ്ലെസ്ലി വളരെ മികച്ച പ്രകടനമായിരുന്നു ബ്ലെസ്ലിയുടെത്. മത്സരത്തിൽ രണ്ടാം സ്ഥാനം ആണ് താരത്തിന് ലഭിച്ചത്. ബിഗ് ബോസ് ഹൗസിൽ എതിരാളികളെ വളരെ തന്ത്രപരമായി പുറത്താക്കിയാണ് ബ്ലെസ്ലി രണ്ടാം സ്ഥാനം നേടിയത്.
ബിഗ്ബോസ് ഹൗസിലെ ഒരു രംഗം അനുകരിച്ചുകൊണ്ട് എയർപോർട്ടിലെത്തിയ ബ്ലെസ്‌ലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആപ്പിൾ വിഷയത്തെ ചൊല്ലി ബിഗ് ബോസ് ഹൗസിലെ കുടുംബാംഗങ്ങളും ബ്ലെസ്ലിയും തമ്മിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു. അവസാനം ബിഗ് ബോസിന്റെ നിർദ്ദേശപ്രകാരം ആപ്പിൾ തന്നെ കടിച്ചു കൊണ്ട് ബിഗ് ബോസ് ഹൗസിലെ കുടുംബാംഗങ്ങളുടെ ഇടയിലേക്ക് ബ്ലെസ്‌ലി എത്തുന്നതും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വീണ്ടും ഈ എയർപോർട്ടിൽ ഈ രംഗം തന്നെ ക്രിയേറ്റ് കൊണ്ട് ചെയ്തു കൊണ്ടാണ് ബ്ലെസ്ലിയുടെ മാസ്സ് വരവ്. ആപ്പിൾ കടിച്ചു കൊണ്ട് തന്നെയാണ് ആരാധകർക്ക് ഇടയിലേക്ക് ബ്ലെസ്ലി എത്തിയത്. നിരവധി ആരാധകരാണ് താരത്തിനെ സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയത്. ആരാധകരുടെ പിൻബലം തന്നെയാണ് സെക്കൻഡ് റണ്ണറപ്പായി ഈ ഷോയിൽ ബ്ലെസ്ലി എത്തിയത്. കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് ഇത്തവണ വളരെയധികം ആരാധകരെ സ്വന്തമാക്കാനായി ബിഗ് ബോസിലെ ഓരോ താരങ്ങൾക്കും സാധിച്ചു.