ബ്ലെസ്ലി നീ ഇതുകൂടി കണ്ടിട്ട് പോയാൽ മതി

ബിഗ് ബോസിൽ നാലാം സീസണിന് തിരിശീല വീഴു കഴിഞ്ഞിട്ടും, മത്സരാർത്ഥികളോടുള്ള സ്നേഹം ഇപ്പോഴും തുടരുകയാണ്. ഇക്കഴിഞ്ഞ മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഈ സീസണിലെ മത്സരാർത്ഥികൾക്ക് വലിയൊരു കൂട്ടം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

അതിൽ എടുത്തു പറയുന്ന മത്സരാർത്ഥികളാണ് ഡോക്ടർ റോബിൻ, ബ്ലെസ്ലി, റിയാസ്, ദിൽഷ ഈ താരങ്ങൾക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ബിഗ് ബോസിൽ രണ്ടാം സ്ഥാനം നേടി പുറത്തുവന്ന ബ്ലെസ്സിയെ കാത്തുനിൽക്കുന്ന ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

നിരവധി പേരാണ് ബ്ലെസ്ലിയെ കാണാനായി കൂടിയിരുന്നത്. ആരാധകരെ അഭിവാദനം ചെയ്തു കൊണ്ടാണ് ബ്ലെസ്ലി അതിലൂടെ കടന്നു പോയത്. അപ്പോൾ റോബിൻ ആർമിയുടെ ഫ്ളക്സുകളും റോഡിൽ നിരന്നിരിക്കുന്നത് കാണാം.

ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ. എന്നാൽ ബിഗ് ബോസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ഡോക്ടർ റോബിൻ ഷോയിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഒരേയൊരു രാജാവ് എന്നാണ് റോബിനെ കുറിച്ച് താരത്തിന്റെ ആരാധകർ പറയുന്നത്. റോബിൻ നായകനാകുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറ്റു സീസണുകളെക്കാളും മികച്ചൊരു ആരാധക പിന്തുണയാണ് ഈ ബിഗ് ബോസിലെ 20 മത്സരാർത്ഥികൾക്കും ലഭിച്ചത്. ബിഗ് ബോസ് വിജയകിരീടം ചൂടിയത് ദിൽഷ പ്രസന്നൻ ആയിരുന്നു.