കടുവയുടെ ഗർജനം ബോക്സോഫീസിൽ, ജനഗണമനയുടെ കളക്ഷൻ നാലു ദിവസം കൊണ്ട് ഭേദിച്ച് പൃഥ്വി ചിത്രം

ഒരിടവേളയ്ക്കുശേഷം കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. കടുവ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് നേടിയത് ഗംഭീര കളക്ഷൻ ആണ്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത് 25 കോടി രൂപ ഗ്രോസ് കളക്ഷൻ ആണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിച്ചു.

20 കോടി രൂപ ബജറ്റിൽ ചിത്രീകരിച്ച ഈ ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്. പൃഥ്വിയുടെ തുടർച്ചയായുള്ള നാലാമത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ് കടുവ. കേരളത്തിനു പുറമെ ഗൾഫ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന എന്ന ചിത്രം 8 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് ഇപ്പോൾ നാല് ദിവസം കൊണ്ട് കടുവ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ബക്രീദ് അവധിയുടെ വാരാദ്യം ആയതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കലക്ഷൻ വർദ്ധിക്കുകയും ചെയ്തിരുന്നു. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ നിരയിലേക്ക് പൃഥ്വിരാജ് ചിത്രങ്ങളും ഇപ്പോൾ കടന്നു വരികയാണ്. കടുവയിലൂടെ നേട്ടം കൊയ്യാൻ സാധിക്കും എന്നാണ് തീയേറ്റർ ഉടമകളും കരുതുന്നത്.

Leave a Comment