കണ്ണൂരിലെ ഒരു വിവാഹ വീട്ടിൽ ഉണ്ടായ ആഘോഷ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പള്ളിപ്പുറം മേലേച്ച് മുക്ക് ഷമീറിന്റെ മകൾ സ്നേഹയുടെ വിവാഹ തലേന്നുള്ള വീഡിയോയാണിത്. സൽക്കാര പന്തലിൽ , കലവറയിലെ ഒരുകൂട്ടം ആളുകളുടെ താളം പിടിക്കലും ഡാൻസും ആണ് ഈ വീഡിയോയിൽ ഉള്ളത്. ആഹാരം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ചേർന്ന് താളത്തിൽ ചുവടുവെയ്ക്കുന്നത് കാണാം.
വളരെ രസകരമായ നിമിഷങ്ങൾ ആണ് കലവറയിൽ ഉള്ളത്. ആസിഫ് അലി നായകനായ ഒ. പി 160/18കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ “കണ്ടോ ഇവിടെ ഇന്ന്
കുരുവികൾക്ക് മംഗലം ” എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിന്റെ പശ്ചാത്തലമായി ഉള്ളത്.
വിവാഹ വീട്ടിൽ നടന്ന ഈ വീഡിയോയിൽ വിവാഹചടങ്ങുകളോ വധുവരന്മാരെ ഒന്നുമില്ല. പ്ലേറ്റിൽ നിറച്ചു വെച്ച ബിരിയാണിയും ആൾ തിരക്കൊഴിഞ്ഞ ടേബിളും, പന്തലും മാത്രമാണ് ഉണ്ടായിരുന്നത്. പണ്ടുകാലത്തെ കലവറ ആഘോഷങ്ങളുടെ മധുര സ്മരണകളാണ് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത്. എൽ ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി ലിജോയ് ആണ് ക്യാമറയിൽ ഡാൻസ് പകർത്തിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു വിവാഹം നടന്നത്.വിവാഹ വീഡിയോ പുറത്തിറങ്ങിയതോടെ കലവറയിൽ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതേതുടർന്ന് ആഘോഷ കാഴ്ചയുടെ ഭാഗത്ത് പാട്ടു കൂടി കൂട്ടിച്ചേർത്ത് ഷിജിൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.