ബിഗ് ബോസിൽ നൂറു ദിനങ്ങൾ തികയ്ക്കാനുള്ള ഓട്ടത്തിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. ഈയാഴ്ചയിലെ പ്രകടനം കൂടി വിലയിരുത്തി ആയിരിക്കും മത്സരാർത്ഥികൾക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുക. ഇപ്പോൾ ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ ധന്യാമേരി വർഗീസ് ഷോയിൽ നിന്നും പുറത്തായി എന്നുള്ള തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ബിഗ്ബോസിൽ പത്തുലക്ഷം രൂപ വരെ ക്യാഷ് ഓഫർ ചെയ്തിരുന്നു ഇതിൽ ഇഷ്ടമുള്ളവർക്ക് ഈ തുക സ്വീകരിച്ച് ഷോയിൽ നിന്ന് പിന്തിരിയാൻ ആവുന്നതാണ്. ആദ്യം 2ലക്ഷം പിന്നെ 5 ലക്ഷം പിന്നീട് 10 ലക്ഷം ആയി തുക വർദ്ധിപ്പിക്കുകയായിരുന്നു. എന്നാൽ അഞ്ച് ലക്ഷത്തിന് ഓഫർ നൽകിയപ്പോൾ റിയാസ് ഈ തുക എടുക്കാനായി മുൻപോട്ട് പോകുന്നതും കാണാം. എന്നാൽ റിയാസ് ഈ തുക സ്വീകരിക്കുന്നില്ല കേരളത്തിലെ ജനങ്ങൾ എന്നെ എങ്ങനെ സ്വീകരിച്ചു എന്ന് എനിക്കറിയില്ല എന്നും, എനിക്ക് ഈ തുക വലിയൊരു തുകയാണെന്നും പക്ഷേ അവസാന വിധിക്കായി ഞാൻ കാത്തിരിക്കുന്നു എന്നു പറഞ്ഞാണ് റിയാസ് ആ തുക സ്വീകരിക്കാതെ മടങ്ങുന്നത് കാണാം.
എന്നാൽ പിന്നീട് 10 ലക്ഷം രൂപയുടെ ഓഫർ ആണ് ബിഗ് ബോസ് നൽകിയത്. ഈ തുക സ്വീകരിച്ച് ധന്യ പുറത്തുപോയി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വോട്ടിംഗ് ശതമാനത്തിന്റെ കണക്കെടുത്തു നോക്കുമ്പോൾ വോട്ടിംഗിൽ ആദ്യസ്ഥാനം ദിൽഷക്കും, രണ്ടാം സ്ഥാനം റിയാസിനും, മൂന്നാം സ്ഥാനം ബ്ലെസ്‌ലിക്ക് ആണുള്ളത്. ലക്ഷ്മി പ്രിയ, സൂരജ്, ധന്യ ഇവർ ബാക്കിയുള്ളവരെക്കാൾ പിന്നിലാണ്. വോട്ടിങ് ശതമാനം വെച്ചുനോക്കുമ്പോൾ ധന്യ ടോപ് ഫൈവിൽ എത്തുമോ എന്നതും സംശയമാണ്.
Be First to Comment