ചക്ക വെട്ടി പിറന്നാൾ ആഘോഷം ഗംഭീരമാക്കി ദർശന രാജേന്ദ്രൻ

പിറന്നാൾ ആഘോഷം ഗംഭീരമാക്കി നടി ദർശന രാജേന്ദ്രൻ. വളരെ വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷം ആയിരുന്നു ദർശനയുടെത്. ജയ ജയ ജയഹേ എന്ന സിനിമയുടെ ലൊക്കേഷനിലെ വെറൈറ്റി പിറന്നാൾ ആഘോഷം ആണ് ദർശന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജയ ജയ ജയഹേയുടെ സെറ്റിൽ വെച്ച് എനിക്ക് മനോഹരമായ ജന്മദിനം ലഭിച്ചു. എനിക്കിഷ്ടമുള്ളത് ചെയ്യുന്ന ഒരു മികച്ച കൂട്ടം ആളുകളോടൊപ്പം , എന്റെ ജന്മദിനം ഞാൻ നൽകുന്ന ഹൈപ്പിന് നിലനിർത്താൻ അവർക്ക് സാധിച്ചു. എല്ലാവരുടെയും സ്നേഹത്തിനും നന്ദി.” ഇതിലും മികച്ച കേക്കില്ല ” എന്ന കുറിപ്പോടു കൂടിയാണ് തന്റെ ബർത്ത് ഡേ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്. സഹതാരങ്ങൾ എല്ലാംകൂടി പിറന്നാൾ സമ്മാനമായി ദർശനക്ക് നൽകിയത് ഒരു വലിയ ചക്ക ആയിരുന്നു. അതും എല്ലാവരും കൂടി നിന്നു മുറിച്ചാണ് താരം തന്റെ പിറന്നാളാഘോഷം ഗംഭീരമാക്കിയത്.

ദർശന ഒരു നായിക മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് ടോവിനോ ചിത്രമായ മായാനദിയിൽ ഒരു ഗാനവും താരം ആലപിച്ചിട്ടുണ്ട്. വിനീത് സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രത്തിലും പ്രധാനവേഷത്തിൽ ദർശന എല്ലാവരുടെയും മനസ്സ് കീഴ്പ്പെടുത്തിയിരിക്കുന്നു. അതിൽ ദർശന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ ദർശനാ എന്ന തുടങ്ങുന്ന ഗാനം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Leave a Comment