ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റിൽ സ്വന്തമാക്കിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ. 20 പേരെ പിന്തള്ളി വളരെ അപ്രതീക്ഷിതമായാണ് ദിൽഷ വിജയകിരീടം ചൂടിയത്. ബിഗ് ബോസ് മലയാളം ചരിത്രത്തിലാദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറാകുന്നത്. ഈ സീസണിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു റോബിന്റെയും, ദിൽഷയുടെയും ഇവരും പ്രണയത്തിലാണെന്ന വാർത്തകളും വന്നിരുന്നു.
എന്നാൽ ഇപ്പോൾ റോബിൻ തന്റെ പ്രണയം വ്യക്തമാക്കി എന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ” താൻ വിവാഹം കഴിക്കുന്ന പെൺകുട്ടിയെ മാത്രമാണ് ഫോളോ ചെയ്യൂ “എന്ന് പറഞ്ഞ റോബിൻ ഇപ്പോൾ ദിൽഷയെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫോളോവെഴ്സുള്ള റോബിൻ ആകെ ഒരാളെ ഫോളോ ചെയ്തിട്ടുള്ളു അത് ദിൽഷയെ ആണ്. റോബിൻ തന്റെ പ്രണയം വ്യക്തമാക്കി എന്ന രീതിയിൽ ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മത്സരത്തിനുശേഷം കിട്ടിയ ട്രോഫിയുമായി കുടുംബത്തോടൊപ്പമാണ് റോബിനോട് നന്ദി പറയാൻ ദിൽഷ എത്തിയത്. അതുകൊണ്ടുതന്നെ ദിൽഷയും, ദിൽഷയുടെ കുടുംബക്കാരും ഇവരുടെ ബന്ധത്തിന് സപ്പോർട്ട് ആണെന്ന രീതിയിലുള്ള വാർത്തകളും വരുന്നുണ്ട് . റോബിന്റെ ഫാൻസ് തന്നെയാണ് ദിൽഷയെ വിജയത്തിൽ എത്തിച്ചതെന്ന് ദിൽഷക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് റോബിന്റെ അടുത്ത് ട്രോഫിയുമായി ദിൽഷ എത്തിയതും.
Be First to Comment