ബിഗ് ബോസിന്റെ നാലാം സീസൺ കഴിയുമ്പോൾ വിജയ കിരീടം ചൂടി ദിൽഷ പ്രസന്നൻ. വളരെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ദിൽഷ. ദിൽഷയും റോബിനും വളരെ നല്ല രീതിയിലുള്ള ഒരു സൗഹൃദ ബന്ധവും കാത്തു സൂക്ഷിച്ചിരുന്നു. എന്നാൽ റോബിന് ദിൽഷയോട് പ്രണയവും ആയിരുന്നു.
ദിൽഷയെ ഇഷ്ട്ടപെടുന്ന വിവരം ദിൽഷയുടെ വീട്ടുകാർ റോബിന്റെ വീട്ടുകാരുമായി സംസാരിച്ചു എന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിൽഷയുടെ വിജയത്തിന് പിന്നിൽ റോബിൻ ഫാൻസ് ആണെന്നും പറയുന്നവരുണ്ട്. അത്രയധികം മികച്ച പിന്തുണയായിരുന്നു റോബിൻ ഫാൻസിൽ നിന്നും ദിൽഷക്ക് ലഭിച്ചത്.
ഗ്രാൻഡ്ഫിനാല മുൻപുള്ള ഗെയിം ഒക്കെ വളരെ മികച്ച രീതിയിൽ കളിച്ചാണ് ദിൽഷ ഗ്രാൻഡ്ഫിനാലെ വേദിയിലേക്ക് എത്തിയത്. കൂടാതെ വളരെയധികം പ്രേക്ഷകരുടെ പിന്തുണയും ദിൽഷക്ക് ഉണ്ടായിരുന്നു. എന്നാൽ ഷോയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ റിയാസിനെ അനുകൂലിച്ച് നിരവധി താരങ്ങളും സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. നീയാണ് യഥാർത്ഥ വിന്നർ എന്ന് റിയാസിനെ കുറിച്ച് പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
ദിൽഷ റോബിൻ പ്രണയം യാഥാർത്ഥ്യമാകുമോ? കാത്തിരിപ്പിലാണ് ഓരോ ആരാധകരും. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയ ജോഡികളായി മാറിയിരിക്കുകയാണ് ദിൽഷയും റോബിനും.
Be First to Comment