റോബിൻ മച്ചാനായി ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിൽ പങ്കെടുത്തതിനു ശേഷം വളരെയധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ റോബിൻ.
സീസൺ ഫോറിലെ സഹ മത്സരാർത്ഥിയായ റിയാസ് സലീമിനെ ഉപദ്രവിച്ചത് കൊണ്ടാണ് ഡോക്ടർ റോബിൻ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്.
ഇതിനു മുൻപ് നടന്ന സീസണിലെ രജിത് കുമാറും ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ മോഹൻലാലിനെ പലരും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നു.
ബിഗ് ബോസിലെ അവതാരകൻ ആയതുകൊണ്ട് തന്നെ ഡോക്ടർ റോബിൻ പുറത്തായപ്പോൾ മോഹൻലാലിനെതിരെ പലരും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഷോയുടെ അവതാരകൻ മാത്രമാണ് മോഹൻലാലെന്നും ഇതിൽ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് മറ്റു അംഗങ്ങൾ ഉണ്ടെന്നും മോഹൻലാൽ തന്നെ പറഞ്ഞിരുന്നു.
ബിഗ്ബോസ് കിരീടം ചൂടിയ ദിൽഷ പ്രസന്നൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഒരു മൂത്ത ഏട്ടൻ ആയിട്ടാണ് മോഹൻലാലിനെ താൻ കാണുന്നതെന്നും, താനൊരു ഹോസ്റ്റലിൽ നിൽക്കുമ്പോൾ തന്നെ ആഴ്ചയിൽ കാണാൻ വരുന്ന ഏട്ടൻ ആയാണ് മോഹൻലാലിനെ കാണുന്നതെന്നാണ് ദിൽഷ പറഞ്ഞത്. തന്റെ പിറന്നാളിന് കേക്ക് സമ്മാനിച്ചതിന് ദിൽഷ ലാലേട്ടനോട് നന്ദി പറയുന്നുണ്ട്. ബിഗ് ബോസിൽ നിന്നും പുറത്തു പോയതിനു ശേഷം മോഹൻലാലിനെ കാണാനായി ഡോക്ടർ റോബിൻ ശ്രമിക്കുന്നുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റോബിൻ പുതുതായി നായകനായെത്തുന്ന ചിത്രത്തിനുവേണ്ടി ലാലേട്ടന്റെ അനുഗ്രഹം വാങ്ങാൻ ആണ് മോഹൻലാലിനെ റോബിൻ കാണാൻ ശ്രമിക്കുന്നത്. ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ തിരക്കിലാണ് മോഹൻലാൽ.
Be First to Comment