ഡോക്ടർ ഇത്രയും വിഷമായിരുന്നോ? ബിഗ് ബോസ് ഹൗസിൽ തിരിച്ചു കയറി വെറുപ്പിച്ചു

ബിഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെ അറിയാൻ വേണ്ടി മണിക്കൂർ മാത്രമേ ഉള്ളൂ. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സീസണിൽ പുറത്തുപോയ എല്ലാ മത്സരാർത്ഥികളും പിന്നീട് ബിഗ്ബോസിൽ തിരിച്ചെത്തിയിരുന്നു. ആടിയും പാടിയും സന്തോഷിച്ചും ഉണ്ടായ പ്രശ്നങ്ങൾ എല്ലാം പറഞ്ഞുതീർത്തു തീർക്കുകയും ഇവർ ചെയ്തിരുന്നു. ആദ്യ ആഴ്ച മത്സരത്തിൽ പുറത്തായ ജാനകി ഉൾപ്പെടെ എല്ലാ സഹ മത്സരാർത്ഥികളും ബാക്കിയുള്ള ആറു പേരെ സപ്പോർട്ട് ചെയ്യാൻ ബിഗ്ബോസ് ഹൗസിലെ ബാക്കിയുള്ളവർ എത്തിയിരുന്നു.

ഇപ്പോൾ റോബിൻ ദിൽഷയോട് പറയുന്ന കാര്യങ്ങളാണ്, റോബിൻ ആരാധകർക്ക് തിരിച്ചടിയായിരിക്കുന്നത്. ബ്ലെസ്ലിയിൽ നിന്ന് ദിൽഷയെ അകറ്റാൻ ഉള്ള കാര്യങ്ങളാണ്, റോബിൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ ഓവർ കെയറിങ് ആയിട്ടുള്ള രീതിയിലാണ് ദിൽഷയോട് റോബിന്റെ സംസാരവും പെരുമാറ്റവും, ഒരു കൊച്ചു കുട്ടിയോട് എന്നപോലെയാണ് ദിൽഷയോട് റോബിൻ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത്. ഇപ്പോൾ ഇത്ര ഓവർ കെയറിങ് ആണെങ്കിൽ വിവാഹശേഷം ആ പെൺകുട്ടിക്ക് കരിയർ ഉയർത്താൻ സാധിക്കുമോ എന്നും ചോദിക്കുന്നവരുണ്ട്.

വളരെ മനോഹരമായ രീതിയിലുള്ള ടാക്സ് ചെയ്തതിനുശേഷമാണ് ദിൽഷക്ക് ടിക്കറ്റ് ടു ഗ്രാൻഡ്ഫിനാലെ ലഭിച്ചത്. എന്നാലിപ്പോൾ റോബിനെ വിശ്വസിച്ചു പോകുകയാണെങ്കിൽ പടിക്കൽ ചെന്ന് കലം ഉടക്കുന്ന അവസ്ഥയാകും എന്നും പറയുന്നവരുണ്ട്. ഒറ്റക്ക് ബാത്റൂമിലേക്ക് ഏരിയയിലേക്ക് പോകരുതെന്നും, എപ്പോഴും ലക്ഷ്മിപ്രിയക്കും ധന്യം ഒപ്പം ഇരിക്കണം എല്ലാം ബ്ലെസിലിയെ പേടിച്ച് ദിൽഷക്ക് ഡോക്ടർ റോബിൻ കൊടുക്കുന്ന ഉപദേശങ്ങളാണ്. ഇതെല്ലാം കേട്ടതിനു ശേഷം ബ്ലെസിലി ഇത്രയും മോശപ്പെട്ടവനാണെന്ന രീതിയിലുള്ള സംസാരവും ദിൽഷയിൽ നിന്നും ഉണ്ടായി.