സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൗഹൃദം കൊണ്ടുനടക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഈ വർഷം ഈദ് ആഘോഷിക്കാനായി മമ്മൂട്ടിയുടെ കുടുംബത്തോടൊപ്പം മോഹൻലാലും സുചിത്രയും എത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാധ്യമങ്ങളെ ഒന്നും വിവരം അറിയിക്കാതെയാണ് മമ്മൂട്ടിയുടെ വീട്ടിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് മോഹൻലാൽ എത്തിയത്.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് സുചിത്രയെ ഈദ് ആഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ലാലേട്ടനും മമ്മൂക്കക്കും സ്വസ്ഥമായിരുന്ന് സംസാരിക്കാനുള്ള സൗകര്യം നോക്കിയാണ് ലാലേട്ടൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ലാലേട്ടനൊപ്പം സുചിത്രയും എത്തിയിരുന്നു. പിന്നീട് ഭക്ഷണത്തിനുശേഷം ലാലേട്ടനും മമ്മൂക്കയും ആയി സംസാരവും നടന്നിരുന്നു താര സംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് അവിടെ നടന്നിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഫാൻസുകൾ തമ്മിലടി ആണെങ്കിലും ഇരു താരങ്ങളും തമ്മിൽ ജേഷ്ഠനുജ ബന്ധമാണുള്ളത്. മമ്മൂട്ടിയുടെ കൂടെ ഉള്ളവരാണ് പെരുന്നാൾ ആഘോഷത്തിനായി മമ്മൂട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നത്. ഈദ് ആഘോഷങ്ങൾക്ക് വന്ന അതിഥികൾ പോയതിനു ശേഷമാണ് മോഹൻലാലും സുചിത്രയും ഈദ് ആഘോഷങ്ങൾക്കായി മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്.
Be First to Comment