ലൂസിഫറിന് ശേഷം ഒരുങ്ങാൻ പോകുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ലോക്ക് ആക്കിയെന്നു പൃഥ്വിരാജ് പ്രെസ്സ് മീറ്റിൽ പറഞ്ഞിരുന്നു. ഇതോടുകൂടി ഇതിനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്, ഈ ചിത്രത്തിന്റെ വരവോടുകൂടി മലയാള സിനിമയുടെ മറ്റൊരു സ്റ്റേജ് ആരംഭിക്കാൻ പോകുന്നുവെന്നാണ് ആരാധകർ പറയുന്നത്. പൂർണമായും മലയാള സിനിമയുടെ ആഗോള മാർക്കറ്റിനെ എക്സ്പ്ലോർ ചെയ്യുന്ന സിനിമയായിരിക്കും എമ്പുരാൻ.
ലൂസിഫർ മുതൽ 3 പാർട്ട് സീരീസ് ഉണ്ടാകും എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. ലൂസിഫറിനെക്കാളും വിശാലമായ ലോകമാണ് എമ്പുരാന്റെ,ലൂസിഫറിലെ പല ചോദ്യങ്ങൾക്കുള്ള മറുപടിയും ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇത്രയും നാൾ ഏറ്റവും കൂടുതൽ മലയാളത്തിൽ ഹൈപ്പ് കൂടിയ സിനിമ ഒടിയൻ ആയിരുന്നു, ഇനി എമ്പുരാൻ ആയിരിക്കും. ഒരു ബാഹുബലിയുടെ സെക്കൻഡ് പാർട്ട് പോലെയും, കെജിഎഫിന്റെ സെക്കൻഡ് പാർട്ട് പോലെയും മലയാളത്തിൽ സംഭവിക്കാൻ പോകുന്നതും എല്ലാവരും ആകാംഷയോടെ കൂടി കാത്തിരിക്കുന്ന ചിത്രവുമാണ് പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകാൻ പോകുന്ന എമ്പുരാൻ. അതുകൊണ്ടുതന്നെയാണ് ഈ സിനിമ റിലീസാകുന്നതോടുകൂടി മലയാള സിനിമയുടെ അടുത്തൊരു സ്റ്റേജ് ആരംഭിക്കാൻ പോകുന്നു എന്ന് പറയുന്നതിന് കാരണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.
Be First to Comment