സിനിമാപ്രേമികൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് എമ്പുരാൻ. ഇപ്പോൾ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കടുവ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് എമ്പുരാനേ കുറിച്ചുള്ള വിവരങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചത്.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും. സിനിമ എങ്ങനെ ചിത്രീകരിക്കണം എന്നതിന് ഫോർമാറ്റ് തയ്യാറാക്കുന്ന പ്രക്രിയ ആണ് ഇപ്പോൾ നടക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച രീതിയിൽ ഈ പ്ലാനിങ് പൂർത്തിയായിക്കഴിഞ്ഞാൽ ഉടനെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞിട്ടുള്ളത്. 2023ൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യും. റാം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ അതിനുശേഷം ആയിരിക്കും എമ്പുരാന്റെ ചിത്രീകരണത്തിനായി മോഹൻലാൽ എത്തുക.
2019 പുറത്തിറങ്ങിയാൽ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിആയി എത്തിയ ലാലേട്ടനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. അബ്രഹാം ഖുറേഷിയായി വീണ്ടും രംഗപ്രവേശം നടത്തുമ്പോൾ ഈ കഥാപാത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Be First to Comment